2021 സെപ്റ്റംബർ 9, വ്യാഴാഴ്‌ച

കോഡ് ഭാഷ

 കോഡ് ഭാഷ

വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിലൂടെ കണ്ടു മുട്ടിയ ബാല്യകാല അയൽക്കാർ..

അയാൾ : ഒരു കാര്യം ചോദിച്ചോട്ടെ ?

അവൾ : ചോദിച്ചോളൂ ..

അയാൾ : എന്തേ എന്നെ ഇപ്പോൾ ഓർക്കാൻ !?

അവൾ : പഴയ അയൽക്കാരെ ഓർത്തപ്പോൾ വെറുതെ ഓർത്തെന്നെയുള്ളു ..!

അയാൾ : ഇപ്പൊ എനിക്കൊരു സംശയം 🤔അവൾ : എന്താ ?

അയാൾ : പണ്ട് എനിക്ക് കോഡ് ഭാഷയിൽ ഒരു കത്ത് കിട്ടിയിരുന്നു .. അത് നീയെങ്ങാൻ അയച്ചതായിരുന്നോ ?

അവൾ : ഞാനോ ? നിനക്കോ?!

ആട്ടെ.. എന്തായിരുന്നു കത്തിൽ ?

അയാൾ : വായിക്കാൻ പറ്റിയില്ല.. 🥲

എനിക്ക് മറുകോഡ് അറിയില്ലായിരുന്നു ...😎