മനം മാറ്റം.
മനസിന് ഇഷ്ടം തോന്നിയപ്പോൾ മനസ്സമ്മതം ചോദിച്ചു .
മനസമ്മതം തന്നില്ല. മനം മാറില്ലത്രേ. മനസ്സില്ലത്രേ !
വർഷം , വസന്തം, ഹേമന്തം ശിശിരം , മനം മടുക്കാതെ ശ്രമം തുടർന്നു .
സംവത്സരം കടന്നു പോയ് , മനം മാറുന്നില്ല. മതം രണ്ടാണെന്ന് !
മനം മാറ്റാതെ ശ്രമം തുടർന്നു .
വർഷം , വസന്തം, ഹേമന്തം ശിശിരം.സംവത്സരം കടന്നു പോയ്!
മനംമാറ്റം ഉണ്ട്. മതം രണ്ടാണെന്ന് !
മതം മാറാമെങ്കിൽ മനസ്സമ്മതം തരാമെന്ന് !
നിഘണ്ടുവിൽ മതം എന്നാൽ അഭിപ്രായം എന്നർത്ഥം ഉണ്ട് ! അഭിപ്രായം മാറ്റുന്നില്ല !
ഞാൻ എൻ്റെ മനം മാറ്റി !
******
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ